ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് മധ്യവയസ്‌കന് കടന്നല്‍ കുത്തേറ്റു

ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് മധ്യവയസ്‌കന് കടന്നല്‍ കുത്തേറ്റു. ഇരിങ്ങപ്പുറം പറങ്ങനാട്ട് വീട്ടില്‍ സുരേഷി(56)നാണ് കുത്തേറ്റത്. രാവിലെ എട്ടുമണിയോടെ മണിഗ്രാം അമ്പലത്തിന് സമീപമാണ് സംഭവം. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന സുരേഷിനെ കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT