കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിഞ്ഞു വരികയാണ്.
കഴിഞ്ഞ മാര്‍ച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം. തെങ്ങ് കയറ്റ തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തിയില്‍ വാടകവീട്ടില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. അറസ്റ്റിലായ പ്രതികള്‍ സഹോദരങ്ങളാണ്.