ക്ഷീരസാഗര പദ്ധതി; കറവ പശുക്കള്‍ക്കുള്ള ധാതുലവണ മിശ്രിതവും വിരമരുന്ന് വിതരണവും നടത്തി

ഗുരുവായൂര്‍ നഗരസഭയില്‍ ക്ഷീരസാഗര പദ്ധതിയുടെ ഭാഗമായി കറവ പശുക്കള്‍ക്കുള്ള ധാതുലവണ മിശ്രിതവും വിരമരുന്നും വിതരണം ചെയ്തു. 96 ഗുണഭോക്താക്കള്‍ക്കായി ഒരു ലക്ഷം രൂപയുടെ കിറ്റാണ് വിതരണം ചെയ്തത്. 102 ഗുണഭോക്താക്കള്‍ക്ക് കാലിത്തീറ്റയും നല്‍കി. നഗരസഭ ചെയര്‍പേഴ്സന്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍പേഴ്സന്‍ കെ.കെ.ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. പൂക്കോട് വെറ്റിനറി സര്‍ജന്‍ ഡോ: സി.ആര്‍. പ്രശാന്ത് പദ്ധതി വിശദീകരണം നടത്തി. വെറ്റിനറി സര്‍ജന്‍മാരായ ഡോ: കെ. വിവേക്, ഡോ: ടി.എസ്. രജിത, സ്ഥിരം സമിതി അധ്യക്ഷ ഷാനി റെജി, കൗണ്‍സിലര്‍മാരായ ചന്ദ്ര രാമകൃഷ്ണന്‍, കെ.എന്‍.രാമചന്ദ്രന്‍, സുഷ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT