തൃത്താല ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് തൃത്താല ജി എം എല്‍ പി സ്‌കൂളില്‍ നിര്‍മിച്ച മിനി പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്ന് കൊടുത്തു. തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ക്കുള്ള കളിയുപകരണങ്ങളുടെ വിതരണവും
പുതിയ ഫര്‍ണീച്ചറുകളുടെ സമര്‍പ്പണവും നടന്നു. വാര്‍ഡ് മെമ്പര്‍ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രസാദ് മാസ്റ്റര്‍, ബിപിസി ദേവരാജന്‍, ചെയര്‍മാന്‍ മുഹമ്മദലി പെന്‍ഷനേഴ്‌സ് യൂണിയന്‍ മെമ്പര്‍ ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീകല ടീച്ചര്‍ സ്വാഗതവും ഷെരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു