കടലാക്രമണത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട്, പരാതി പറയാന്‍ എത്തിയ മത്സ്യത്തൊഴിലാളികളെ താടിവച്ച ഗുണ്ടകള്‍ എന്ന് അധിക്ഷേപിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് മാപ്പ് പറയണം എന്നാവശ്യപ്പെട്ടു കൊണ്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി. ബ്ലാങ്ങാട് ബീച്ചില്‍ നടന്ന പരിപാടി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ എം അലാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സി.വി സുരേന്ദ്രന് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഡി വീരമണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി മുസ്താഖ് അലി, എച്ച് ഷാജഹാന്, തൃശ്ശൂര്‍ ജില്ല ഭാരവാഹികളായ കെ കെ വേഡുരാജ്, നളിനാക്ഷന് ഇരട്ടപ്പുഴ, സി എസ് രമണന്, ടി എം പരീത്, മാലിക്കുളം അബു, പി കെ കബീര്‍ എന്നിവര്‍ സംസാരിച്ചു.