ചൂണ്ടല്‍ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍, പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പഞ്ചായത്ത് ഭരണ സമിതി നടത്തിയ വോട്ട് കൊള്ളക്കെതിരെ എന്ന തലക്കെട്ടിലാണ് ജനാധിപത്യ സംരക്ഷണ മാര്‍ച്ച് നടത്തിയത്.
ജാഥയുടെ ഉദ്ഘാടനത്തിന് ശേഷം മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോഴായിരുന്നു പോലീസുമായി ഉന്തുംതള്ളും നടന്നത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്ന പോലീസിനെ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പോലീസിനെ പിറകിലേക്ക് തള്ളി മാറ്റാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ പ്രതിരോധിച്ചതോടെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ നേതാക്കള്‍ ഇടപ്പെട്ട് പരിഹരിക്കുകയായിരുന്നു.

ADVERTISEMENT