ചൂണ്ടല്‍ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് മിക്‌സി വിതരണം ചെയ്തു

ചൂണ്ടല്‍ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് മിക്‌സി വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ച ഭക്ഷണ മെനു പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടി അങ്കണവാടികളിലേക്ക് മിക്‌സി വിതരണം ചെയ്തു.പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വകയിരുത്തിയാണ് മിക്‌സികള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.ടി. ജോസ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT