കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൊബൈല്‍ ലൈബ്രറി പദ്ധതി ആരംഭിച്ചു

പന്നിത്തടം ചിറമനെങ്ങാട് കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൊബൈല്‍ ലൈബ്രറി പദ്ധതി ആരംഭിച്ചു. അവധികാലത്ത് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റും ലൈബ്രറി, കമ്മ്യൂണിക്കേറ്റീവ് ടീമും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. കോണ്‍കോര്‍ഡ് ട്രസ്റ്റ് സെക്രട്ടറി ഉമ്മര്‍ കടങ്ങോട്, മാനേജര്‍ ആര്‍.എം.ബഷീര്‍, അക്കാദമിക് ഡയറക്ടര്‍ സെയ്ദ് ഹാരിസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം.ഹംസ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ രാജി പ്രകാശ് , അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT