ചങ്ങായിക്കുറിയില്‍ നിന്നും ലഭിച്ച തുക ഡയാലിസിസ് രോഗികള്‍ക്ക് വിതരണം ചെയ്തു

കാട്ടകാമ്പാല്‍ തിരുവാതിര വാണ്യത്തിന്റെ ഭാഗമായി നടത്തിയ ചങ്ങായിക്കുറിയില്‍ നിന്നും ലഭിച്ച തുക പഞ്ചായത്തിലെ അര്‍ഹരായ ഡയാലിസിസ് രോഗികള്‍ക്ക് വിതരണം ചെയ്തു. കാട്ടകാമ്പാല്‍ ക്ഷേത്രമൈതാനിയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ഇ. എസ് രേഷ്മ ടീച്ചര്‍ക്ക് വി.പി. സണ്ണി തുക കൈമാറി. വാണ്യദിനത്തില്‍ നടത്തിയ ചങ്ങായിക്കുറിയില്‍ 35000 രൂപയാണ് വാണ്യ സമിതി സമാഹരിച്ചത്.

ADVERTISEMENT