ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള അങ്ങാടി മോര് അത്തനാസിയോസ് കുടുംബയൂണിറ്റിന്റെ വാര്‍ഷികം യോഗം നടത്തി. സിബി ജോബിന്റെ ഭവനത്തില്‍ നടന്ന വാര്‍ഷികം വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗങ്ങളുടെ സംഗീതം , ആരാധാന ഗീതം, ഗ്രൂപ്പ് സോങ് , ആക്ഷന്‍ സോങ് , എന്നിവ നടന്നു. സമ്മാന വിതരണവും , ലേലം വിളിയും ആവേശമായി. പുലിക്കോട്ടില്‍ മാര്‍ത്ത കുഞ്ഞുമോന്റ് പാവന സ്മരണക്കായി എസ്.എസ്. എല്‍. സി വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. വാര്‍ഷികയോഗത്തില്‍ പള്ളി ട്രസ്റ്റി സി.യു. ശലമോന്, സെക്രട്ടറി ടൈറ്റസ് ഡേവീഡ് , കുടുംബയൂണിറ്റ് കണ്‍വീനര്‍ സി.വി.ഷാബു , ജോബിന് ജോണി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വൈസ് പ്രസിഡന്റ് ഗീവര്‍ സൈമന് , സെക്രട്ടറി ഓമന ജോസ് , ജോ. സെക്രട്ടറി പി.യു. ശമുവേല്‍ , ട്രഷറര്‍ കൊച്ചുമോന് സി.സി , പള്ളി പ്രതിനിധിയായി സി.ഐ ജെയ്സണ്‍ എന്നിവരെ തെരഞ്ഞെടുത്തു. സ്നേഹ വിരുന്നോടെ വാര്‍ഷീകം
സമാപിച്ചു.