ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ചാവക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ചാവക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍. 17 ബൂത്തുകളാണ് പ്രശ്‌ന ബാധിത ബൂത്തുകളായുള്ളത്. 6 എണ്ണം ഹൈ സെന്‍സറ്റീവ് ബൂത്തുകളാണ് പുന്ന, പുത്തന്‍കടപ്പുറം, എടക്കഴിയൂര്‍, കടപ്പുറം പുതിയങ്ങാടി, അഞ്ചങ്ങാടി എന്നിവിടങ്ങളാണ് ഹൈ സെന്‍സറ്റീവ് ബൂത്തുകള്‍ ഇവിടുങ്ങളില്‍ പോലിസ് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹൈ സെന്‍സറ്റീവ് ബൂത്തുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് എസ്എച്ഒ വിവി വിമല്‍ പറഞ്ഞു. ചാവക്കാട് മേഖലയില്‍ 200 ഓളം പോലീസ് ഓഫീസര്‍മാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ക്രമീകരിച്ചിരിക്കുന്നത്.
ക്രമസാധനം ഉറപ്പ് വരുത്താന്‍ പോലീസ് മേഖലയില്‍ പെട്രോളിംഗ് ശക്തമാക്കിയതായി എസ്എച്ഒ പറഞ്ഞു.

ADVERTISEMENT