വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് സ്ഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ലീഡര്‍ഷിപ്പ് ട്രെയിനറും ലൈഫ് കോച്ചുമായ ലിന്റോ ജോണ്‍ ക്ലാസ് നയിച്ചു. ക്ലാസിനു ശേഷം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.