മരത്തംകോട് എംപി എംയുപി സ്‌കൂളിന്റെ 79-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനം ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ പ്രതിനിധി ഫാദര്‍ ജോസഫ് ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ മുഖ്യാതിഥിയായി. ജിന ജോണ്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 33 വര്‍ഷത്ത സേവനത്തിന് ശേഷം വിരമിക്കുന്ന സിപി ലൈലീക ടീച്ചര്‍ക്ക് യാത്രയപ്പ് നല്‍കി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കെ മണി, കടങ്ങോട് ഗ്രാമപഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി ലോറന്‍സ്, പിടിഎ പ്രസിഡന്റ് പ്രദീപ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫ്രാന്‍സിസ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ എം പത്മിനി ടീച്ചര്‍, പ്രധാന അധ്യാപകന്‍ മാസ്റ്റര്‍ എന്നിവര്‍ എന്‍ഡോമെന്റുകള്‍ വിതരണം ചെയ്തു. എം പി ടി എ പ്രസിഡണ്ട് ഹാസീന , പ്രധാന അധ്യാപിക രശ്മി ടീച്ചര്‍, വിജയന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.