ഇന്ധനവിലയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നാണ് സുരേഷ് ഗോപിയുടെ പരിഹാസം. യുദ്ധത്തിൻ്റെ പശ്ചാതലത്തിലാണ് ഇന്ധവില വില കൂടിയതെന്നും ലോക വ്യാപകമായി പ്രതിസന്ധിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. യുദ്ധ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ വിലയുടെ കാര്യത്തിൽ തീരുമാനം ഏടുക്കാൻ സാധിക്കുവെന്നും കുറയെക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സ്വാഭാവികമായ വില വർധനയാണ് ഇപ്പോൾ ഉണ്ടായതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പെട്രോൾ ഉത്പാദകരായ രാജ്യങ്ങളിൽ പോലും വില വർധിച്ചെന്ന് അദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ധനവില വർധനയിൽ സുരേഷ് ഗോപി പ്രതികരിച്ചത്.



