മമ്മിയൂര്‍ അയ്യപ്പ ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവിളക്ക് ആഘോഷിച്ചു. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനത്തോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് കേളി, എഴുന്നള്ളിപ്പ്, വിളക്ക് പന്തലില്‍ പ്രതിഷ്ഠാകര്‍മ്മം, പുഷ്പാഭിഷേകം, അഷ്ടപദി, നാഗസ്വരം, ഭജന എന്നിവ നടന്നു. വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ചു. വാദ്യമേളങ്ങള്‍, പൂത്താലം, നാഗസ്വരം, ഉടുക്കുപാട്ട്, ആന എന്നിവ അകമ്പടിയായി. വിളക്കുപന്തലില്‍ സമ്പ്രദായ ഭജന, ശാസ്താംപാട്ട്, പാല്‍ക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചില്‍ എന്നിവയും ഉണ്ടായിരുന്നു. മൂന്നുനേരങ്ങളിലായി നടന്ന അന്നദാനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.