മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകര ഭരണിയോടനുബന്ധിച്ചുള്ള പറ പുറപ്പെട്ടു. ഫെബ്രുവരി 5 ബുധനാഴ്ചയാണ് മകര ഭരണി മഹോത്സവം. മേല്‍ശാന്തി അനീഷ് കൈലാസം മുഖ്യ കാര്‍മികത്തം വഹിച്ചു. മണികണ്ഠന് നയിച്ച മേളവും അകമ്പടിയായി. ദേവസ്വം ഓഫീസര്‍ എ സുരേഷ്, തെക്കുംമുറി പ്രസിഡന്റ് ജയന് മാരാത്ത്, വടക്കുംമുറി പ്രസിഡന്റ് എം എന്‍ ലതീന്ദ്രന്‍, പുതുരുത്തി പ്രസിഡന്റ് സജീവന്, സമിതി പ്രസിഡന്റ് എം രാമകൃഷ്ണന്, മുന്‍ സെക്രട്ടറി രാജൂ മാരാത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. സമിതി ഭാരവാഹികളും, ദേശ കമ്മിറ്റി കാരും നേതൃത്വം നല്കി.