കുന്നംകുളം ചൊവ്വന്നൂരിലെ കൊലപാതകം: മരിച്ചയാളെ തിരിച്ചറിഞ്ഞു.

കുന്നംകുളം ചൊവ്വന്നൂരിലെ
കൊലപാതകം: മരിച്ചയാളെ തിരിച്ചറിഞ്ഞു.

പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി 34കാരൻ ശിവയാണ് മരിച്ചത് എന്നാണ് പോലീസ് നിഗമനം. ഡിഎൻഎ പരിശോധന നടത്തി ഇക്കാര്യം ഉറപ്പിലാക്കാനാണ് പോലീസിന്റെ നീക്കം. ശനിയാഴ്ച വൈകിട്ടാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോർട്ടേഴ്സിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിൽ ആയിരുന്നു മൃതദേഹം. പിന്നീട് നടന്ന അന്വേഷണത്തിൽ മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി(61)യാണ് കൊല ചെയ്തത് എന്ന് വ്യക്തമായി. സണ്ണി സ്വവർഗ അനുരാഗി ആയിരുന്നു. സ്വവർഗരതിക്ക് വിസമ്മതിച്ചതിലുള്ള പ്രകോപനത്തെ തുടർന്നാണ് ഇയാൾ ഒപ്പമുണ്ടായിരുന്ന യുവാവിനെ കൊന്നത്.

ADVERTISEMENT