എം.ടി. വാസുദേവന്‍ നായര്‍-പി.ജയചന്ദ്രന്‍ അനുസ്മരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ എം.ടി.വാസുദേവന്‍ നായര്‍-പി.ജയചന്ദ്രന്‍ അനുസ്മരണം സംഗീത സായാഹ്നവും സംഘടിപ്പിച്ചു.  വെള്ളിയാഴ്ച്ച വൈകിട്ട് കണ്ടാണശ്ശേരി മാക് കേന്ദ്രത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബാജി വെട്ടത്ത് അധ്യക്ഷനായി. സിനിമാ സംവിധായകന്‍ റെജിസ് ആന്റണി മുഖ്യാതിഥിയായി. ദാരുശില്പ കലാകാരന്‍ എളവള്ളി നന്ദന്‍, ചിത്രകലാകാരന്‍ ജെയ്‌സന്‍ ഗുരുവായൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ കല്ലൂര്‍, മാക് ഭാരവാഹി ജവഹര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT