ചാവക്കാട് നഗരസഭ പരിധിയിലെ പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാദ്യോപകരണങ്ങളും പിവിസി വാട്ടര്‍ ടാങ്കും വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എ വി സംഗീത പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കറ്റ് എ വി മുഹമ്മദ് അന്‍വര്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ എന്നിവര്‍ സംസാരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം സ്വാഗതവും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ് നന്ദിയും പറഞ്ഞു. അഞ്ച് പേര്‍ക്ക് വാദ്യോപകരണങ്ങളും, പത്ത് പേര്‍ക്ക് പിവിസി വാട്ടര്‍ ടാങ്കും, 21 വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയുമാണ് വിതരണം നടത്തിയത്.