27.3 C
Kunnamkulam
Saturday, September 19, 2026
Home CCTV Desk എം വി ഗോവിന്ദൻ മാസ്റ്റർ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി

എം വി ഗോവിന്ദൻ മാസ്റ്റർ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി

75

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും. പാർട്ടി സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് മാസ്റ്റർ പാർട്ടിയെ നയിക്കുന്നത്.

പാർട്ടി സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആർ ബിന്ദു, വി കെ സനോജ്, വി വസീഫ്, എം പ്രകാശൻ മാസ്റ്റർ, എം രാജഗോപാലൻ, എം മെഹബൂബ്, വി പി അനിൽ, കെ വി അബ്ദുൾ ഖാദർ, എം അനിൽകുമാർ, ടി ആർ രഘുനാഥൻ, ഡി കെ മുരളി, കെ റഫീഖ് തുടങ്ങിയവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. എംവി ജയരാജൻ , കെ കെ ശൈലജ, സി എൻ മോഹനൻ എന്നിവർ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഡോ. ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!