ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ലോകമുലയൂട്ടല്‍വാരാചരണം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് പി. എസ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം , വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, പൊതുമരാത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് അന്‍വര്‍ എ.വി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവേ, ചാവക്കാട് താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷബ്‌ന കൃഷ്ണന്‍ അമ്മമാര്‍ക്ക് ക്ലാസ് എടുത്തു. ഹെല്‍ത്തി ബേബി കോണ്ടെസ്റ്റില്‍ പങ്കെടുത്ത അമ്മമാര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാര്‍ , അംഗന്‍വാടി വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ലോകമുലയൂട്ടല്‍ വാരാചരണം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു
ADVERTISEMENT