കടപ്പുറം മൂസ റോഡ് ഖാദിരിയ മസ്ജിദില്‍ എല്ലാ വ്യാഴാഴ്ചയും നടത്തിവരാറുള്ള നാരിയത്ത് സ്വലാത്ത് 46-ാം വാര്‍ഷികവും അന്നദാന വിതരണവും നടന്നു. പള്ളി ഇമാം സയ്യിദ് നൂറുദ്ദീന്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന ദുആ മജ്ലിസില്‍ മഹല്ല് ഖത്തീബ് ഹാരിസ് മനൂന്‍ ഫൈസി ലക്ഷദ്വീപ് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ്ദീന്‍ കോയ തങ്ങള്‍ അല്‍ ബുഖാരി സുഹരി കാടമ്പുഴ സ്വലാത്ത് ദുആ നേതൃത്വം നല്‍കും. ആറങ്ങാടി ഉപ്പാപ്പ പള്ളി ഖത്തീബ് റാഷിദ് ബാഖവി മഞ്ചേരി, കോളനി റഹ്മാനിയ പള്ളി ഖത്തീബ് റിയാസ് ഫൈസി എന്നിവര്‍ പങ്കെടുക്കും.