ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാള സിനിമക്ക് അഭിമാനം. മികച്ച സിനിമ : ആട്ടം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാള സിനിമക്ക് അഭിമാനം. മികച്ച സിനിമയായി മലയാള ചിത്രം ആട്ടം. തിരക്കഥക്കും, എഡിറ്റിങ്ങിനും ആട്ടത്തിനാണ് അവാര്‍ഡ്. സൗദി വെള്ളക്ക മികച്ച മലയാള സിനിമയായി.
മികച്ച നടനായി കന്നട നടന്‍ റിഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടി : നിത്യ മേനോന്‍ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്)

മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ശ്രീപഥിന് (മാളികപ്പുറം). സൗദി വെള്ള എന്ന മലയാള  ചിത്രത്തിലൂടെ ബോംബെ ജയശ്രീയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചത്.