ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു

ചിറമനേങ്ങാട് ശ്രീ കുന്നംമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം മാത്തൂര്‍ ശിവ ക്ഷേത്രത്തില്‍ നിന്നും ഉടുക്ക് പാട്ടിന്റേയും താലത്തിന്റേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ച് കുന്നംമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേകം അലങ്കരിച്ച വിളക്ക്പന്തലിലേക്ക് എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് പാട്ട്, വെട്ടും തടവ്, തിരിയുഴിച്ചില്‍, എന്നിവ നടന്നു. വാസുണ്ണി ഗുരുസ്വാമിയും സംഘവും വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, ഉച്ചക്കും വൈകുന്നേരവും അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ഷാജി വലിയറ,സെക്രട്ടറി ചന്ദ്രന്‍ മേലേപുരക്കല്‍, ട്രഷറര്‍ അനില്‍ കളത്തില്‍,വൈസ് പ്രസിഡന്റ് പി.വിപ്രസാദ്,ജോയ്ന്റ് സെക്രട്ടറി ഷാജന്‍ കോഴിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT