ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ മൈക്രാ ക്രെഡിറ്റ് വായ്പ്പാ വിതരണവും സംരംഭകത്വ ശില്‍പ്പശാലയും നടത്തി

പോര്‍ക്കുളം പഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ മൈക്രാ ക്രെഡിറ്റ് വായ്പ്പാ വിതരണവും സംരംഭകത്വ ശില്‍പ്പശാലയും നടത്തി. പോര്‍ക്കുളം വേദക്കാട് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വായ്പ വിതരണത്തിന്റേയും ശില്‍പശാലയുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ സി ഡി എസ് ചെയര്‍പേഴ്‌സന്‍ ശ്രീജ മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. യു. സലീല്‍ മുഖ്യ അതിഥിയായിരുന്നു. കെ എസ് ബി സി ഡി സി ചേലക്കര മാനേജര്‍ പ്രെറ്റിമോള്‍ ടോം പദ്ധതി വിശദീകരണം നടത്തി. സംരഭശില്‍പ ശാലയില്‍ വ്യവസായ വകുപ്പ് ഇ ഡി ഇ സജ്ഞയ് ദേവ് ക്ലാസെടുത്തു. .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT