കാട്ടകാമ്പാല്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. വ്യാപാര സ്ഥാപനങ്ങള്‍ക്കും പതിനഞ്ചോളം വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകിയും പൊട്ടിയും വീണു. ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പടെയുള്ള വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. ഇതോടെ വൈദ്യുതി ബന്ധവും താറുമാറായി. ആളപായമില്ലെങ്കിലും പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പ്രദേശത്ത് ഇതേവരെ വൈദ്യുതി ബന്ധം സ്ഥാപിക്കാനായിട്ടില്ല. പലയിടങ്ങളിലും ഗതാഗതം താറുമാറാകുകയും ചെയ്തു്. രാമപുരം , ആനപ്പറമ്പ്, പൊങ്ങാമുക്ക് , ചിറക്കല്‍ മിച്ചഭൂമി, പാട്ടു മുറി, സ്രായില്‍ പ്രദേശങ്ങളിലാണ് ഏറെയും നാശം സംഭവിച്ചിട്ടുള്ളത്.