മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് നടത്തുന്ന സംഗീതോത്സവത്തിന്റെ ഭാഗമായുള്ള സംഗീതാര്‍ച്ചനയും ആരംഭിച്ചു. നടരാജമണ്ഡപത്തില്‍ ആരംഭിച്ച സംഗീതാര്‍ച്ചനയില്‍ അറനൂറോളം പേരാണ് പങ്കെടുക്കുന്നത്. വൈകീട്ട് നൃത്താജ്ഞലിയും വിശേഷാല്‍ കച്ചേരിയും നടക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ജി കെ പ്രകാശന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ഷാജി എന്നിവര്‍ അറിയിച്ചു. മഹാനവമി ദിവസം പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌നകീര്‍ത്തനാലാപനവും വിജയദശമി ദിവസം കഥകളിയും അരങ്ങേറും. 23-ാം തിയതി ചൊവ്വാഴ്ച്ച പഞ്ചഭൂതലിംഗ കൃതികളുടെ നൃത്താവിഷ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയദശമി ദിവസം എഴുത്തിനിരുത്തല്‍ ചടങ്ങും ഉണ്ടാകും.