നയിചേതന ജന്‍ഡര്‍ കാര്‍ണിവെല്‍ സംഘടിപ്പിച്ചു

കടവല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസിന്റെ നേതൃത്വത്തില്‍.  നയിചേതന ജന്‍ഡര്‍ കാര്‍ണിവെല്‍ സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്റെ അധ്യക്ഷതയില്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. എ. രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാറ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാത് മുല്ലപ്പിള്ളി,  ജയന്‍ പൂളക്കല്‍, സെക്രട്ടറി ഉല്ലാസ് കുമാര്‍ എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഉഷ, ഗിരിജ, സൗദ, ഘോഷ് കുമാര്‍, നിഷ, ബ്ലോക്ക് കോഡിനേറ്റര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു. സ്ത്രീധനവും, സ്ത്രീ സമത്വവും എന്ന വിഷയത്തെ പറ്റിയുള്ള സംവാദത്തില്‍ അഡ്വ. കെ പി ബിന്ദു
സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കി. അക്കൗണ്ടന്റ് മഞ്ജുള മനോജ് നന്ദിയും പറഞ്ഞു.

ADVERTISEMENT