ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന കുന്നംകുളം നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബി ഡി ജെ എസിലെ കെ ആര് റെജില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ 43-ാം നമ്പര്‍ ബൂത്തായ അക്കിക്കാവ് ടി എം വി എച്ച് എസ് സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി. ഏഴു മണിക്ക് തന്നെ സഹധര്‍മ്മണി ദീപികയോടൊപ്പം ബൂത്തലെത്തിയ റെജില്‍ അര മണിക്കൂറോളം ക്യൂ നിന്നാണ് വോട്ടു ചെയ്തത്. പെരുമ്പിലാവ് മേഖലയില്‍ രാവിലെ തന്നെ വലിയ തിരക്കാണ് കാണാനായത്. പ്രശ്നം ഒന്നും എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



