നെല്ലുവായി അമ്പലം കുടിവെള്ള പദ്ധതി ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ നെല്ലുവായി അമ്പലം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ നിര്‍വഹിച്ചു. 2019 ലെ ഭരണസമിതിയുടെ 10 ലക്ഷം രൂപയും നിലവിലെ ഭരണസമിതിയുടെ നാല് ലക്ഷം രൂപയും ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചിലവിലാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, വാര്‍ഡ് മെമ്പര്‍ എം.സി.ഐജു, മെമ്പര്‍മാരായ എന്‍.കെ.അജയന്‍,സ്വപ്ന പ്രദീപ്, സുധീഷ് പറമ്പില്‍,കെ.ബി ബബിത, ഉപഭോകൃത് സമിതി പ്രസിഡന്റ് യു. എസ്.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT