വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ‘നേട്ടം 2025’ എന്ന പേരില്‍ പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കെ നബീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഷീദ് അധ്യക്ഷത
വഹിച്ചു.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രബീന സത്യന്‍, വികസനം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖാലിദ് പനങ്ങാവില്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രഘുനാഥ് എന്നിവര്‍ സംസാരിച്ചു. തൊഴില്‍ മേളയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 7 തൊഴില്‍ ദാതാക്കളും 140 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. 104 ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തെരഞ്ഞെടുക്കുകയും 73 പേര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. കമ്മ്യൂണിറ്റി അംബാസ്സിഡര്‍ ശ്രുതി നന്ദി പറഞ്ഞു.