കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കില്‍ പുതിയ അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കില്‍ കുന്നംകുളം നഗരസഭ നിര്‍മിച്ച അജൈവ മാലിന്യ സംഭരണ കേന്ദ്രം എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2024 – 2025 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ചാണ് എം.സി.എഫ്. ഒരുക്കിയത്. ഇതോടു കൂടി അജൈവ മാലിന്യം ശേഖരണത്തിനും, സംഭരണത്തിനുമായി ഗ്രീന്‍ പാര്‍ക്കില്‍ 3 എം.സി.എഫും, 2 ആര്‍ആര്‍എഫും സജ്ജമായി. ചടങ്ങില്‍ ഹരിതകര്‍മ്മസേനക്ക് കുന്നംകുളം കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കുന്ന റെഫ്രിജറേറ്റര്‍ ബാങ്ക് മാനേജര്‍ കെ.എസ്.അനു, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷീബ ബിജു, സെക്രട്ടറി ശുഭ എന്നിവര്‍ക്ക് കൈമാറി.

ADVERTISEMENT