27.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk ഗ്യാരന്റികള്‍ യാഥാര്‍ഥ്യമാക്കാന്‍ വി.ഡിഎസ് സര്‍ക്കാര്‍

ഗ്യാരന്റികള്‍ യാഥാര്‍ഥ്യമാക്കാന്‍ വി.ഡിഎസ് സര്‍ക്കാര്‍

105

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ് വി.ഡി. സതീശന്‍. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനങ്ങള്‍. ആശാ വര്‍ക്കമാരുടെ വേതനവര്‍ധന, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ കോണ്‍ഗ്രസിന്റെ രണ്ട് ഗ്യാരന്റികളാണ് നടപ്പിലാക്കുന്ന സൗജന്യയാത്രയും ആശാ വര്‍ക്കര്‍മാരുടെ വേതനവര്‍ധനവും.

പ്രഖ്യാപനങ്ങള്‍:

– ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര

– വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് ഇതിനുമുന്‍പ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.

– ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 3000 രൂപ വര്‍ധിപ്പിക്കും.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 3,000 രൂപ വര്‍ധിപ്പിക്കും. ഇതോടെ ഓണറേറിയം 12,000 ആകും.

– അംഗനവാടി ജീവനക്കാരുടെയും പാചക തൊഴിലാളികളുടെയും വേതനത്തില്‍ 1,000 രൂപ വര്‍ധന

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഡി. സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ADVERTISEMENT
error: Content is protected !!