ലഹരിക്കെതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ഡിവൈഎഫ്‌ഐ വടക്കേക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് എറിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു.  വടക്കേക്കാട് മേഖല സെക്രട്ടറി ജിജിന്റെ അധ്യക്ഷതയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജു പള്ളിക്കര, ലോക്കല്‍ കമ്മിറ്റി അംഗം എം ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മണികണ്‌ഠേശ്വരം സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം വടക്കേക്കാട് സെന്ററില്‍ സമാപിച്ചു. മേഖലാ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT