തൊഴിയൂര്‍ ചേറ്റട്ടി ശ്രീ അയ്യപ്പക്ഷേത്രത്തില്‍ ജനുവരി 17 ശനിയാഴ്ച്ച നിറമാല മഹോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്താേസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 5 മണിക്ക് ക്ഷേത്രത്തില്‍ നടതുറപ്പ്, നിര്‍മ്മാല്യദര്‍ശനം വിശേഷാല്‍ പൂജകള്‍, പറവെപ്പ് എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രി മുണ്ടയൂര്‍ മനക്കല്‍ അരുണ്‍ നമ്പൂതിരിപ്പാട്, മേല്‍ ശാന്തി താഴത്ത് പുറക്കല്‍ ഷാജി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട് 3:30ന് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തില്‍ നിറമാല മഹോത്സവ എഴുന്നള്ളിപ്പ്, അഞ്ചുമണി മുതല്‍ വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പൂരം വരവ് തുടര്‍ന്ന് ദീപാരാധന, കേളി, കൊമ്പ്, കുഴല്‍പറ്റ്, തായമ്പക, ചുറ്റുവിളക്ക്, എന്നിവയും ഉണ്ടായിരിക്കും. രാത്രി 9 മണിക്ക് താഴത്തെ കാവില്‍ നിന്ന് താലം വരവോട് കൂടി നിറമാല മഹോത്സവം സമാപിക്കും.



