ഭഗിനി നിവേദിത ജയന്തി; പുന്നയൂര്‍കുളം താലൂക്കിലെ വിവിധ ഗോകുലങ്ങളില്‍ അനുസ്മരണം നടത്തി

ഭഗിനി നിവേദിത ജയന്തിയുടെ ഭാഗമായി പുന്നയൂര്‍കുളം താലൂക്കിലെ വിവിധ ഗോകുലങ്ങളില്‍ അനുസ്മരണം നടത്തി. ചെറായ് ശ്രീ.നാരായണ, കടിക്കാട് സുദര്‍ശന, കുന്നത്തൂര്‍ സരസ്വതി, അയോദ്ധ്യ ശ്രീരാമ ,വൈലത്തൂര്‍ വൃന്ദാവനം, പെങ്ങാമുക്ക് മാധവം, പെരുത്തുരുത്തി ആഗസ്ത്യ, പഴഞ്ഞി വസുദേവപുരം, കരിയമ്പ്രാ ശ്രീഭദ്ര, ഐയിനുര്‍ അമ്പാടി തുടങ്ങിയ ഗോകുലങ്ങളില്‍ അനുസ്മരണവും പെങ്ങാമുക്ക് ഗോകുലത്തില്‍ സേവന പ്രവര്‍ത്തനവും നടത്തി. കാട്ടാകാമ്പാല്‍ പഞ്ചായത്തംഗം പ്രതിപ് പെങ്ങാമുക്ക് ഉല്‍ഘാടനം ചെയ്തു. ജില ഉപഅദ്ധ്യക്ഷന്‍ എം എസ് രാജന്‍, താലൂക്ക് അധ്യക്ഷന്‍ ടി അശോകന്‍, ഉപഅദ്ധ്യക്ഷന്‍ അനില്‍ അരുവായ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT