എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും കര്‍ഷകനുമായ തൃത്താല മാമ്പുള്ളി ഞാലില്‍ ഹംസ ഹാജി (79) (എ.എച്ച് തൃത്താല) നിര്യാതനായി. ഖബറടക്കം ഇന്ന് 3 മണിക്ക് തൃത്താല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
13 വര്‍ഷം പ്രവാസ ജീവിതം നയിച്ച എ.എച്ച് തൃത്താല ദീര്‍ഘകാലം നാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും എഴുത്തും വായനയുമായി വിശ്രമ ജീവിതം സമ്പന്നമാക്കുന്നതിനിടയിലാണ് മരണം.
വാര്‍ധക്യത്തിലും കംപ്യൂട്ടറിലും, ടാബിലുമായി രചനകള്‍ നടത്തിയിരുന്ന എ.എച്ച് തൃത്താല ആധുനിക സംവിധാനങ്ങളോട് തനിക്കുള്ള ആത്മബന്ധം അരക്കിട്ടുറപ്പിച്ചിരുന്നു.
മതപരമായ ആധികാരിക ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതാണ് എഴുത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
കൂടല്ലൂര്‍ റഷീദ ഭാര്യയാണ് , അബുല്‍കലാം, ഹാറൂണ്‍, ഹബീബ, ഡോ.ഹുബൈബ് എന്നിവര്‍ മക്കളാണ്.