കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെ ഇനി ഭയന്ന് ജീവിക്കേണ്ട; മുന്നറിയിപ്പു നല്‍കാന്‍ എ ഐ ക്യാമറ ട്രാപ്പുണ്ട്. ജില്ലാ ശാസ്‌ത്രോത്സവം സാമൂഹികശാസ്ത്രമേളയിലാണ് കാലികപ്രസ്തമായ പ്രൊജക്ടുമായി വിദ്യാര്‍ഥികളെത്തിയത്. ദിവസവും വന്യ ജീവികളെ ഭയന്നു കഴിയുകയാണ് കേരളത്തിന്റെ വനമേഖലയില്‍ ജീവിക്കുന്ന ജനങ്ങള്‍. വന്യ ജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നതും മനുഷ്യ ജീവന് ആപത്തുണ്ടക്കുന്നതുമായ വാര്‍ത്തകളാണ് ദിനംപ്രതി കേള്‍ക്കുന്നത്.
കാടിറങ്ങുന്ന വന്യജീവികളില്‍ നിന്നും സുരക്ഷ നേടാന്‍ എ ഐ ക്യാമറ ട്രാപ്പ് അവതരിപ്പിക്കുകയാണ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഹെലന്‍ മേരി, ഗൗരി വിനോദ് എന്നിവര്‍. ഹയര്‍സെക്കന്‍ഡറി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലെ സ്റ്റില്‍ മോഡലില്‍ ഇവര്‍ തങ്ങളുടെ ആശയം പ്രദര്‍ശിപ്പിച്ചു.



