പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം; വെടിക്കെട്ടിന് അനുമതിയില്ല

പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 31 ന് നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി നിരസിച്ചു.പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് നടപടി. അഗ്‌നിശമന വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പര്യാപ്തമായ ഏഴു മീറ്റര്‍ വഴിയില്ലാത്തതിനാല്‍ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്ന കണ്ടെത്തലാണ് വെടിക്കെട്ട് നിരസിച്ചത്. പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയാണ് വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി നിരസിച്ചതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

ADVERTISEMENT