കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂര്‍ ചാപ്റ്ററിന്റെ സര്‍ഗ്ഗ സംഗമം ശ്രദ്ധേയമായി. മാപ്പിള കലാഅക്കാദമി ഹാളില്‍ നടന്ന സംഗമത്തില്‍ മാപ്പിള കലാ അക്കാദമി തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് സലീം ഗുരുവായൂര്‍ , സെക്രട്ടറി നിസ മോള്‍ കരീം , ഗുരുവായൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോക്ടര്‍ വി അബൂബക്കര്‍, സെക്രട്ടറി വഹാബ് ഇടപുള്ളി, മുഹ്‌സിന്‍ തളിക്കുളം, വഹാബ് ഇടപുള്ളി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സുബൈദ ടീച്ചറുടെ അവതരണത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. സംഗീത അധ്യാപകനും കലാകാരനുമായ സുബൈര്‍ നമ്പഴിക്കാടിന്റെ നേതൃത്വത്തില്‍ മ്യൂസിക് ഫ്യൂഷന്‍ അരങ്ങേറി. കാദര്‍ വടുതല കീബോര്‍ഡ് തബല ശ്രീനിവാസന്‍ എന്നിവര്‍ ഫ്യൂഷന്‍ മികവുറ്റതാക്കി. ഗുരുവായൂര്‍ ചാപ്റ്ററിന്റെ കലാകാരന്മാര്‍ ഗാനങ്ങള്‍ ആലപിച്ചു.പ്രശസ്ഥ ഗായിക ഹിഷാന മോള്‍ ചടങ്ങില്‍ അഥിതിയായെത്തി ഗാനമാലപിച്ചു. റഫീഖ് നമ്പഴിക്കാട്, നൂറുദ്ദീന്‍ അഞ്ചങ്ങാടി എന്നിവര്‍ ചേര്‍ന്ന് ശബ്ദനിയന്ത്രണം നിര്‍വ്വഹിച്ചു. അനീഷ അബൂബക്കര്‍, ജാഷിറ തൃശ്ശൂര്‍, ആയിഷ ഫാത്തിമ, റഫീഖ് നമ്പഴിക്കാട് എന്നിവര്‍ക്ക് പുറമേ ,ഇശല്‍ കൂട്ടം ഗായികമാരും ഗാനങ്ങള്‍ ആലപിച്ചു. ആരിഫ് ചാവക്കാട് , നൂറുദ്ധീന്‍ അഞ്ചങ്ങാടി എന്നിവരുടെ മിമിക്രി ചടങ്ങിന് മാറ്റേകി.പി.സി. കോയാച്ചി, റഹ്‌മത്തുള്ള പാവറട്ടി, ഷാഹു ബ്ലാങ്ങാട്, നാസര്‍ ബ്ലാങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി



