എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി തെക്കുമുറി പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കടങ്ങോട് മില്ല് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം എം. ഗിരിജാദേവി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് രമണി രാജന്‍ അധ്യക്ഷയായി. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എസ് പുരുഷോത്തമന്‍, ദിവ്യ ഗിരീഷ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ്, ജനപ്രതിനിധികളായ രമ്യ ഷാജി, ബീന രമേഷ്, ടെസ്സി ഫ്രാന്‍സിസ്, മൈമൂനാ ഷെബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ യൂ.വി ഗിരീഷ്, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, അംഗങ്ങളായ സി.എച്ച് ലാഷ്, പി.എന്‍ അനീഷ്, തെക്കുമുറി ബ്രാഞ്ച് സെക്രട്ടറി എന്‍.ബി അജിത്, പഞ്ചായത്ത് സെക്രട്ടറി കെ.കെ മണി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT