കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ യുവ 2024 സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ ഭരതന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പുസ്തകപയറ്റ് പ്രൊജക്റ്റില്‍ ആറായിരം രൂപയുടെ പുസ്തകങ്ങള്‍ നല്‍കിയ ഡോ ഇ എം സക്കീര്‍ ഹുസ്സയിനില്‍ നിന്ന് സീതരവീന്ദ്രന്‍ ഏറ്റുവാങ്ങി. ഡോ. ഇ എം സക്കീര്‍ ഹുസ്സൈന്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസന്‍, പി ടി എ പ്രസിഡന്റ് പി മണികണ്ഠന്‍, എസ് എം യു പി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് പി എ ദിനു ദാസ്, പ്രിന്‍സിപ്പാള്‍ ശ്യാം വി ബി, പ്രോഗ്രാം ഓഫീസര്‍ ശ്രീജ ശശിധരന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ യുവ 2024...