ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് ക്യാമ്പിന് തുടക്കം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. യുവ 2024 എന്ന പേരില്‍ ചൂണ്ടല്‍ ഗവ. യു.പി സ്‌കൂളില്‍ തുടക്കമായ ക്യാമ്പിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ മുഖ്യാതിഥിയായി. എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ ലിന്റോ വടക്കന്‍ സന്ദേശം നല്‍കി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തംഗം എന്‍.എസ്. ജിഷ്ണു, ശ്രീകൃഷ്ണ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.എം. ലത, ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂള്‍ പ്രധാന അധ്യാപിക ഷീജ ജോസ്, ശ്രീകൃഷ്ണ സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് കെ.ബി. ഷിബു, സീനിയര്‍ അധ്യാപിക എം.ജയശ്രീ, എന്‍.എസ്.എസ്. ലീഡര്‍ വേദ വി ദിലീപ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT