എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് അങ്കണവാടി നവീകരിച്ചു

അങ്കണവാടി നവീകരിച്ച് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്.  എന്‍.എസ്.എസ് സപ്തദിന ക്യാമ്പില്‍ സുകൃത കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പെയിന്റ് അടിച്ച് മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ച് എന്‍.എസ്.എസ്. വളണ്ടിയേഴ്‌സ് മരത്തംകോട് എ.കെ.ജി. നഗര്‍ 106ാം നമ്പര്‍ അങ്കണവാടിയാണ് എന്‍.എസ്.എസ്. വളണ്ടിയേഴ്‌സ് നവീകരിച്ചത്. ഒന്നാം വര്‍ഷ വളണ്ടിയറായ മിഥ്‌ലജ് ആണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അങ്കണവാടിയിലെ മതിലില്‍ വരച്ചത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. വിനീത എന്‍.എ, പി.ടി.എ. പ്രസിഡന്റ് റജൂല അബ്ദുള്‍ വഹാബ് എന്നിവര്‍ വളണ്ടിയേഴ്‌സിന് നേതൃത്വം നല്‍കി.

ADVERTISEMENT