ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ നേഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ നേഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കില്‍ സംഘടിപ്പിച്ച നേഴ്‌സസ് ദിനത്തിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ചെറുപുഷ്പം നിര്‍വ്വഹിച്ചു. നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിസാ പോള്‍ അധ്യക്ഷയായി. സിസ്റ്റര്‍ മേഘ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി.ജെ.ജോസ്, ജനറല്‍ സര്‍ജന്‍ ഡോ. ഷാജി ഭാസ്‌കര്‍, മെഡിക്കല്‍ വിഭാഗത്തിലെ ഡോ. എന്‍ റെജു റോയ്‌സ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സി.വി സുനിത, ക്വാളിറ്റി അക്രഡിറ്റേഷന്‍ ഓഫീസര്‍ നിഷാ രമേഷ് എന്നിവര്‍ സംസാരിച്ചു. പത്തു വര്‍ഷത്തില്‍ കൂടുതല്‍ നഴ്‌സിംഗ് രംഗത്ത് നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിച്ചവരെ  പൊന്നാടയണിയിച്ച് ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ നഴ്‌സസ് സംഘടനയായ സി എന്‍ ജെ ഐ യുടെ നേതൃത്വത്തില്‍ ഡയാലിസിസ് രോഗികള്‍ക്കായി ഡയാലിസിസ് കിറ്റ് വിതരണവും, കിടപ്പുരോഗികള്‍ക്കായി അന്നദാനവും നടത്തി.

 

ADVERTISEMENT