ചാവക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങും ആദ്യ ഭരണസമിതി യോഗവും നടത്തി

ചാവക്കാട് നഗരസഭ ഓഫീസിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പ്രാദേശിക പാര്‍ട്ടി നേതൃത്തിന്റെയും, നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും, കൗണ്‍സിലര്‍മാരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ വ്യവസായ വകുപ്പ് മാനേജര്‍ എസ്.ഷീബ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം പതിനെട്ടാം വാര്‍ഡില്‍ നിന്നുള്ള സി.പി.എം. അംഗം പി.ഐ. വിശ്വംഭരന് ആദ്യമായി സത്യവാചകം ചൊല്ലികൊടുത്തു.

തുടര്‍ന്ന് ഒന്ന് മുതലുള്ള വാര്‍ഡുകളില്‍ നിന്ന് വിജയിച്ചവര്‍ക്ക് പി.ഐ.വിശ്വംഭരന്‍ സത്യവാചകം ചൊല്ലി നല്‍കി. എല്‍ഡിഎഫിലെ പി.യതീന്ദ്രദാസ് ഒഴികെ 20 അംഗങ്ങള്‍ ദൃഡപ്രതിജ്ഞ എടുത്തപ്പോള്‍ പി.യതീന്ദ്രദാസ് ഈശ്വര നാമത്തില്‍ പ്രതിജ്ഞ എടുത്തു. യൂഡിഎഫില്‍ മുസ്ലിം ലീഗിലെ 3 അംഗങ്ങളും കോണ്‍ഗ്രസ് 5,6 വാര്‍ഡിലെ അംഗങ്ങളും അള്ളാഹുവിന്റെ നാമത്തിലും, ഒന്‍പതാം വാര്‍ഡിലെ ശര്‍മിള സത്താര്‍ ദൈവനാമത്തിലും, 12 വാര്‍ഡിലെ ജോയ്സി ടീച്ചര്‍ തോമാശ്ലീഹയുടെ നാമത്തിലും , ബാക്കിയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഈശ്വര നാമത്തിലും പ്രതിജ്ഞ എടുത്തു നഗരസഭാ സെക്രട്ടറി ആകാശ് സ്വാഗതവും അസിസ്റ്റന്റ് റീട്ടെനിങ് ഓഫീസര്‍ റീഷ്മ സന്തോഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുതിര്‍ന്ന അംഗം പി.ഐ. വിശ്വാഭരന്റെ അധ്യക്ഷസ്ഥയില്‍ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു.എല്‍ഡിഎഫ് അംഗങ്ങള്‍ കെപി വത്സലന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. യൂ.ഡി.എഫ്. അംഗങ്ങള്‍ ചാവക്കാട് നിന്നാണ് സംഘമായി എത്തിയത്.ചടങ്ങ് കാണുവാന്‍ നിരവധി പേര്‍ എത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്.

ADVERTISEMENT