25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery കണ്ടാണശ്ശേരി പഞ്ചായത്തിലെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കണ്ടാണശ്ശേരി പഞ്ചായത്തിലെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കണ്ടാണശ്ശേരി പഞ്ചായത്തിലെ 17അംഗ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
മറ്റം സെന്ററില്‍ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വിജയിച്ച ഇടതുപക്ഷ അംഗങ്ങളുമായി പ്രകടനത്തോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച്, കോണ്‍ഗ്രസ് അംഗങ്ങളും പ്രവര്‍ത്തകരും ഒത്ത് കൂടിയ ശേഷം സത്യപ്രതിജ്ഞ നടക്കുന്ന പഞ്ചായത്ത് ഓഫീസിലേക്ക് എത്തുകയായിരുന്നു. വരണാധികാരിയായ കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ. മൊയ്തീന്‍, പ്രായം കൂടിയ ജനപ്രതിനിധി ഏട്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫ്. അംഗം ഗംഗാധരന്‍ മാസ്റ്റര്‍ക്ക് ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു തുടര്‍ന്ന് വാര്‍ഡുകളുടെ ക്രമത്തില്‍, അംഗങ്ങള്‍ക്ക് ഗംഗാധരന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലി കൊടുക്കുകയായിരുന്നു. എം.പി.സജീപ്, സൗമ്യ നിമീഷ്, സുള്‍ഫത്ത് ബക്കര്‍, സൗമ്യ ധനേഷ്, നിവ്യ റെനീഷ്,സാഫീറ അസീസ്, വിനു ജോണ്‍സണ്‍, ലിയ ജോജോ, ജോണ്‍ കാക്കശ്ശേരി സിമി സ്റ്റെല്‍സണ്‍, ആന്‍ലി ജിബി, സി.കെ.സുധീപ, സുനിത ഉണ്ണിമോന്‍, വി.വി.തിലകന്‍, വി.കെ. ദാസന്‍ കെ.ടി. മനോജ് എന്നിവരാണ് ക്രമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അംഗങ്ങളായി ചുമതലയേറ്റത്.

17-ല്‍ 13 പേരും സി.പി.ഐ.എം പ്രതിനിധികളാണ്. സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായ ശേഷം ആദ്യ ഭരണ സമിതി യോഗം ചേര്‍ന്നു. ഗംഗാധരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരി എ.മൊയ്തീന്‍ പഞ്ചായത്ത് സെക്രട്ടറി കെ.രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.ഒ. ആന്റോ എന്നിവര്‍ സംബന്ധിച്ചു. അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തിയ ശേഷം 27 ന് നടക്കുന്ന പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേകുള്ള തിരഞ്ഞെടുപ്പിന്റെ നോട്ടീസ് അംഗങ്ങള്‍ക്ക് കൈമാറിയതോടെ യോഗത്തിന് പരിസമാപ്തിയായി.

ADVERTISEMENT
error: Content is protected !!