ഹൃദയാഘാതം; ചാവക്കാട് സ്വദേശി ഒമാനില്‍ മരിച്ചു. പുന്ന അമ്പലത്ത് വീട്ടില്‍ അബ്ദുല്‍ നാസറാണ് (45) ഒമാനിലെ സലാലയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. സലാലയിലെ മര്‍ബാദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം സുല്‍ത്താന്‍ കാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.