ഫാ. ആന്റണി കൊള്ളന്നൂര്‍ (71) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6 ന് മനക്കൊടി സാവിയോ ഹോമിലെ ശുശ്രൂഷകകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച രാവിലെ 6.15 ന് സെന്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമിലെ വിശുദ്ധ ബലിക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് കാര്‍മ്മികത്വം വഹിക്കും. മൃതശരീരം ശനിയാഴ്ച 10 മണിക്ക് ആറ്റുപുറത്തെ വീട്ടില്‍ കൊണ്ടുവരും. ഉച്ചക്ക് രണ്ട് മണിക്ക് മൃതസംസ്‌കാര ചടങ്ങുകള്‍ വീട്ടില്‍ ആരംഭിക്കും. ആറ്റുപുറം സെന്റ് ആന്റണിസ് രണ്ടരയോടെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം നടത്തും.