മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മുളയ്ക്കല്‍ പരേതനായ ജോണി മാസ്റ്ററുടെ മകന്‍ ജോമോന്‍ മാസ്റ്റര്‍ (45) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 ഓടെ യാണ് മരണം സംഭവിച്ചത്. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
പരേതയായ ആലീസ് ടീച്ചര്‍ മാതാവാണ്.
ഭാര്യ: ടി.വി.ബിജി ടീച്ചര്‍ (കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) വിദ്യാര്‍ത്ഥികളായ ആന്‍ ക്രിസ്റ്റല്‍ ജോ,
ജൂവല്‍ മരിയ ജോ എന്നിവര്‍ മക്കളാണ്.